Latest NewsNewsInternationalGulfOman

ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. തിങ്കളാഴ്ച വരെ ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അൽ ഹജർ പർവത നിരകളിലും വടക്കൻ ശർഖിയ, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്കൻ ബാത്തിന, തെക്കൻ ശർഖിയ ഗവർണറേറ്റുകളിലും ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

Read Also: പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി

അന്തരീക്ഷം മേഘാവൃതാകുമെന്നും മരുഭൂമികളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. കഴിഞ്ഞ ദിവസവും ഒമാനിൽ ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. വരും ദിവസങ്ങളിൽ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആളുകൾ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Read Also: മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി പദം വ്യക്തിപരമായി മോഹിച്ചിരുന്നതല്ലെന്ന് ഏകനാഥ് ഷിന്‍ഡെ

shortlink

Related Articles

Post Your Comments

Related Articles


Back to top button