KeralaLatest NewsNewsBusiness

കുതിച്ചുയർന്ന് മണ്ണെണ്ണ വില, ലിറ്ററിന് കൂടിയത് 14 രൂപ

മെയ് മാസത്തിൽ ലിറ്ററിന് 84 രൂപയായിരുന്നു മണ്ണെണ്ണ വില

രാജ്യത്ത് മണ്ണെണ്ണ വില വീണ്ടും പരിഷ്കരിച്ച് കേന്ദ്ര സർക്കാർ. ഇത്തവണ ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 14 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, 102 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയുടെ വില.

മെയ് മാസത്തിൽ ലിറ്ററിന് 84 രൂപയായിരുന്നു മണ്ണെണ്ണ വില. എന്നാൽ, ജൂൺ മാസത്തിൽ 4 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് വർദ്ധിച്ചത്. 88 രൂപയാണ് ജൂൺ മാസത്തിലെ മണ്ണെണ്ണ വില. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലെ റേഷൻ കടകളിൽ നിലവിലുള്ള സ്റ്റോക്ക് തീരുന്നത് വരെ 84 രൂപയ്ക്ക് സബ്സിഡി മണ്ണെണ്ണ വിൽക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.

Also Read: കായ വറുത്തതും, കപ്പ വറുത്തതും ഓൺലൈൻ വഴി വീട്ടുമുറ്റത്ത് കൊണ്ടെത്തിക്കും: പദ്ധതിയ്ക്ക് തിരി തെളിയിച്ച് പി രാജീവ്

മണ്ണെണ്ണയുടെ അടിസ്ഥാന വിലയ്ക്ക് പുറമേ, കടത്ത് കൂലി, ഡീലേഴ്സ് കമ്മീഷൻ, സിജിഎസ്ടി, എസ്ജിഎസ്ടി എന്നിവയും ഉൾപ്പെടുത്തിയാണ് റേഷൻ കടകളിൽ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button