Latest NewsKeralaNews

കായ വറുത്തതും, കപ്പ വറുത്തതും ഓൺലൈൻ വഴി വീട്ടുമുറ്റത്ത് കൊണ്ടെത്തിക്കും: പദ്ധതിയ്ക്ക് തിരി തെളിയിച്ച് പി രാജീവ്

കളമശ്ശേരി: സംസ്ഥാനത്ത് മായമില്ലാത്ത കായ വറുത്തതും, കപ്പ വറുത്തതും ഓൺലൈൻ വഴി വീട്ടുമുറ്റത്ത് കൊണ്ടെത്തിക്കാൻ പുതിയ പദ്ധതിയ്ക്ക് തിരി തെളിയിച്ച് മന്ത്രി പി രാജീവ്. ഇതിന് വേണ്ടി പ്രത്യേക സൂപ്പർമാർക്കറ്റ് ശൃംഖല തന്നെ ആരംഭിക്കുമെന്നും, കളമശ്ശേരിയില്‍ വൈകാതെ തന്നെ സര്‍ക്കാര്‍ ഫുഡ് പ്രോസസ്സിംഗ് പാര്‍ക്ക് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:വദനസുരതം മുതൽ ബലാത്സം​ഗം വരെ: മുൻ മുഖ്യമന്ത്രി മുതൽ മുൻ ചീഫ് വിപ് വരെ പ്രതികളായ കേസിലെ അതിജീവിതയെ കുറിച്ച് സോഷ്യൽ മീഡിയ

‘കളമശ്ശേരിയില്‍ ഓണ്‍ലൈന്‍ കര്‍ഷക വിപണനകേന്ദ്രം ഒരുക്കും. കെ-ഡിസ്കുമായി സഹകരിച്ച്‌ നടപ്പാക്കുന്ന പദ്ധതിയിലൂടെ വിഷരഹിത പച്ചക്കറികള്‍ ജനങ്ങളിലേക്ക് എത്തിക്കാനും കര്‍ഷകര്‍ക്ക് വിപണി ഉറപ്പാക്കാനും സാധിക്കും. കരുമാല്ലൂരില്‍ ഖാദി ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് റെഡിമെയ്ഡ് ഖാദി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം ആരംഭിക്കും’, മന്ത്രി വ്യക്തമാക്കി.

അതേസമയം, എല്ലാവരും കാര്‍ഷിക മേഖലയിലേക്ക് ഇറങ്ങുക എന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിന്റേതെന്നും, ഓണപ്പൂക്കളത്തിനുള്ള പൂവും പച്ചക്കറികളും വീടുകളില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button