KeralaNattuvarthaLatest NewsNews

‘എതിര്‍ത്താല്‍ പീഡനക്കേസ്, ജനാധിപത്യമെന്ന പ്രക്രിയ ഇവിടെ ഇല്ല’: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കെമാല്‍ പാഷ. പി.സി. ജോര്‍ജിന്റെ അറസ്റ്റില്‍ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിയെന്നും കെമാല്‍ പാഷ പറഞ്ഞു. പി.സി. ജോര്‍ജിനെ പീഡന ആരോപണത്തില്‍ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസിനെ അടിമകളാക്കി മാറ്റിയെന്നും അവര്‍ക്ക് സ്വാതന്ത്ര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു. അന്തസ്സുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന് ജോലി ചെയ്യാന്‍ പറ്റുന്ന സംസ്ഥാനമായി കേരളത്തെ കണക്കാക്കുന്നില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

അയോധ്യയിലെ ഹനുമാൻ ക്ഷേത്രത്തിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി: പോലീസ് കേസെടുത്തു

‘ജനാധിപത്യമെന്ന പ്രക്രിയ ഇപ്പോള്‍ ഇവിടെ ഇല്ല. ഒരു പൗരനെ സംബന്ധിച്ചിടത്തോളം അതിലെ ഏറ്റവും വലിയ അവകാശം വിമര്‍ശനമാണ്. എന്നാൽ, വിമര്‍ശിക്കാനോ പ്രതിഷേധിക്കാനോ അവകാശമില്ല. രണ്ടും നഷ്ടപ്പെട്ട് കഴിഞ്ഞു. ഓടയില്‍ നിന്നും മറ്റും ശേഖരിക്കുന്ന വെള്ളം പ്രതിഷേധക്കാര്‍ക്ക് നേരെ പ്രയോഗിക്കുകയാണ്,’ കെമാല്‍ പാഷ വ്യക്തമാക്കി.

‘സന്ദേശം എന്ന ചിത്രത്തില്‍ ശങ്കരാടി ഒരു ഉപദേശം കൊടുക്കുന്നുണ്ട്, ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ എങ്ങനെ നശിപ്പിക്കാമെന്ന്. ഒരു പെണ്ണ് കേസിലോ ഗര്‍ഭക്കേസിലോ കുടുക്കണം, പിന്നെ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനും ആ പ്രസ്ഥാനത്തിലേക്ക് വരില്ലെന്നാണ് ഉപദേശമായി നല്‍കുന്നത്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളും ആ ചിത്രത്തില്‍ പറഞ്ഞ കാര്യങ്ങളും തമ്മില്‍ ഒരു വ്യതാസവുമില്ല,’ കെമാല്‍ പാഷ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button