ജിദ്ദ: ജിദ്ദ സീസണിൽ ഇതുവരെ സന്ദർശനം നടത്തിയത് 6 മില്യൺ സന്ദർശകർ. അറുപത് ദിവസത്തെ പരിപാടികൾക്ക് ശേഷമാണ് ജിദ്ദ സീസണിന് സമാപനം കുറിച്ചത്.
മെയ് 2 നാണ് ജിദ്ദ സീസൺ ആരംഭിച്ചത്. 4,200 ൽ അധികം വിനോദ, സാംസ്കാരിക പരിപാടികൾ ജീദ്ദ സീസണിൽ അരങ്ങേറി. 76,000ത്തിലധികം തൊഴിലവസരങ്ങൾ നേരിട്ടും അല്ലാതെയും ജിദ്ദ സീസൺ സൃഷ്ടിച്ചു.
നിരവധി രാജ്യാന്തര ഷോകൾക്കും ഇവന്റുകൾക്കും ജിദ്ദ സീസൺ സാക്ഷിയായി. വിനോദ മേഖലകളിലുള്ള അവസരങ്ങൾ വർദ്ധിപ്പിക്കാനും ജിദ്ദ സീസൺ സഹായകമായി.
Post Your Comments