AlappuzhaLatest NewsKeralaNattuvarthaNews

ശേഖരിച്ചു വച്ചിരുന്ന വിറക് അടുക്കളയിലേക്ക് എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

മണ്ണഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് കണ്ടത്തിൽ പ്രകാശന്റെ ഭാര്യ ദീപ (44) ആണ് മരിച്ചത്

മണ്ണഞ്ചേരി: ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് കണ്ടത്തിൽ പ്രകാശന്റെ ഭാര്യ ദീപ (44) ആണ് മരിച്ചത്.

ഇന്നലെ പകൽ 11.15 ഓടെയാണ് സംഭവം. ഭക്ഷണം തയ്യാറാക്കുന്നതിനായി അടുക്കളയിലേക്ക് വിറക് എടുക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്.

Read Also : ‘അവര്‍ എന്റെ സാരി വലിച്ചൂരി, പീഡിപ്പിക്കപ്പെട്ടു’: പോലീസ് കസ്റ്റഡിയില്‍ ക്രൂര പീഡനങ്ങൾക്ക് ഇരയായെന്ന് നടി കേതകി ചിതാലെ

വീടിനോട് ചേർന്ന് വെളിയിൽ ശേഖരിച്ചു വച്ചിരുന്ന വിറക് അടുക്കളയിലേക്ക് എടുക്കുന്നതിനിടെയായിരുന്നു പാമ്പ് കടിയേറ്റത്. ആദ്യം പാമ്പ് കടിയേറ്റ വിവരം ദീപ അറിഞ്ഞിരുന്നില്ല. കൈയ്യില്‍ ചെറിയ മുറിവ് കണ്ടെങ്കിലും വിറകിന്‍റെ അഗ്ര ഭാഗം കൊണ്ട് മുറിവുണ്ടായതാണ് എന്നാണ് ദീപ ആദ്യം കരുതിയത്.

കുറച്ചു സമയം കഴിഞ്ഞതോടെ മുറിവ് പറ്റിയ ഭാഗത്ത് നിറവ്യത്യാസവും ശാരീരിക അസ്വസ്തതയും അനുഭവപ്പെട്ടതോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മക്കൾ: ദേവപ്രിയ, ദേവാനന്ദ്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്ന് ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button