Latest NewsKeralaNews

താര സംഘടനയിലെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്, മോഹന്‍ലാലിന് കത്ത് നല്‍കി ഗണേഷ് കുമാര്‍ എംഎല്‍എ

നടന്‍ വിജയ് ബാബുവിന് എതിരെ നടപടി എടുക്കാത്തത് ചോദ്യം ചെയ്ത് മോഹന്‍ലാലിന് ഗണേഷ് കുമാര്‍ എംഎല്‍എയുടെ കത്ത്

എറണാകുളം: താര സംഘടനയായ അമ്മയില്‍ ചേരിപ്പോര് രൂക്ഷമാകുന്നു. അമ്മ സംഘടനയിലെ ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഗണേശ് കുമാര്‍ എംഎല്‍എ, സംഘടനാ അദ്ധ്യക്ഷനായ മോഹന്‍ലാലിന് കത്ത് നല്‍കി. അമ്മ സംഘടന, നടന്‍ വിജയ് ബാബുവിന് എതിരെ നടപടി സ്വീകരിക്കാത്തതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്.

Read Also: ശ്രീലക്ഷ്മി പേവിഷ ബാധയേറ്റു മരിച്ചതിനു കാരണം ഉയര്‍ന്ന തോതിലുള്ള വൈറസ് സാന്നിധ്യം

ഒന്‍പത് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഗണേഷ് കുമാറിന്റെ കത്ത്. ഇതില്‍ ഇടവേള ബാബുവിനെക്കുറിച്ചും പരാമര്‍ശമുണ്ട്. സംഘടനയുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെയും കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ മറുപടി ലഭിച്ചില്ലെന്നും കത്തില്‍ ആരോപണമുണ്ട്.

‘ഇത്തവണ കത്തിന് മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മയിലെ പ്രശ്നങ്ങളെക്കുറിച്ച് പലരും ശബ്ദിക്കാത്തത് ആനുകൂല്യങ്ങളും അവസരവും നഷ്ടപ്പെടുമെന്ന ഭയത്താലാണ്. അമ്മ നേതൃത്വത്തെ ഹൈജാക്ക് ചെയ്തിരിക്കുന്ന ഏകാധിപത്യ ശക്തികളോട് കടുത്ത പ്രതിഷേധമുള്ളവരുടെ ശബ്ദമാകാന്‍ താന്‍ തയ്യാറാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമ്മയിലെയും ആത്മയിലെയും സഹപ്രവര്‍ത്തകരോട് വിജയ് ബാബുവിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുകയും താന്‍ വോട്ട് ചെയ്യുകയും ചെയ്തിരുന്നു.തനിക്ക് ആരെയും ഭയമില്ല. അത് പോലെ തനിക്ക് ആരോടും വ്യക്തിപരമായി വിരോധമില്ല’, കത്തില്‍ ഗണേഷ് കുമാര്‍ വ്യക്തമാക്കുന്നുണ്ട്.

ഗണേഷ് കുമാര്‍ മോഹന്‍ലാലിന് അയച്ച കത്തിലെ ചോദ്യങ്ങള്‍

1. ദിലീപിനോട് സ്വീകരിച്ച സമീപനം വിജയ് ബാബുവിനോട് സ്വീകരിക്കുമോ?

2. ജഗതി ശ്രീകുമാറിനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച ഇടവേള ബാബുവിന്റെ പ്രവര്‍ത്തിയെ അമ്മ അപലപിക്കാന്‍ തയ്യാറാകുമോ

3. കോടതി കുറ്റ വിമുക്തയാക്കിയ പ്രിയങ്ക എന്ന നടിയെ കുറിച്ച് ദു:സൂചനയോടെയുള്ള ഇടവേള ബാബുവിന്റെ പരാമര്‍ശത്തിന് അമ്മയുടെ പിന്തുണയുണ്ടോ?

4. ബിനീഷ് കോടിയേരിയുടെ വിഷയം ചര്‍ച്ച ചെയ്ത ദിവസം ഞാന്‍ അമ്മ യോഗത്തില്‍ ഉണ്ടായിരുന്നോ? പരസ്പരം ചെളിവാരി എറിയുന്ന തന്ത്രം അമ്മയുടെ നയമാണോ?

5. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍ ആരോപിതനായ വ്യക്തിയില്‍ നിന്നും പ്രതിഫലം പറ്റിക്കൊണ്ട് കുറ്റാരോപിതനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന അതിജീവിതയുടെ ആരോപണം ഗൗരവം അല്ലേ?

6. അമ്മയുടെ അംഗത്വ ഫീസ് രണ്ട് ലക്ഷത്തി അയ്യായിരം രൂപയായി ഉയര്‍ത്തിയത് എന്തിന്?

7. അമ്മ ക്ലബ്ബ് ആണെന്ന് പറയുമ്പോള്‍ അങ്ങ് മിണ്ടാതിരിക്കുന്നത് ലജ്ജാകരം അല്ലേ?

8. അമ്മ ക്ലബ്ബ് ആണ് എന്ന് ആവര്‍ത്തിച്ചു പറയുന്ന ഇടവേള ബാബു സംഘടനയുടെ ജനറല്‍സെക്രട്ടറിയായി തുടരാന്‍ യോഗ്യനാണോ?

9. അമ്മയുടെ യൂട്യൂബ് ചാനലില്‍ വിജയ് ബാബുവിന്റെ മാസ്സ് എന്‍ട്രി എന്ന പേരില്‍ വീഡിയോ പ്രചരിപ്പിക്കാന്‍ ഉണ്ടായ കാരണമെന്ത്?

 

shortlink

Related Articles

Post Your Comments

Related Articles


Back to top button