തൃശൂര്‍: പാലക്കാട് സ്വദേശി ശ്രീലക്ഷ്മി പേവിഷ ബാധയേറ്റു മരിച്ചതിനു കാരണം ഉയര്‍ന്ന തോതിലുള്ള വൈറസ് സാന്നിധ്യവും വൈറസ് അതിവേഗം തലച്ചോറിലെത്തിയതുമാണെന്നു വിലയിരുത്തല്‍. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍, കമ്യൂണിറ്റി മെഡിസിന്‍, ന്യൂറോളജി, മൈക്രോ ബയോളജി ചികിത്സാ വിഭാഗം മേധാവികള്‍ പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു ഈ വിലയിരുത്തലുണ്ടായത്.
Read Also: പ്രവാചക നിന്ദ: നൂപുർ ശർമ്മയെ പിന്തുണച്ചതിന് തനിക്ക് വധഭീഷണിയെന്ന് നടി നിഹാരിക തിവാരി
തിരുവനന്തപുരം പാലോടുള്ള റാബിസ് ടെസ്റ്റിങ് ലാബില്‍ ശ്രീലക്ഷ്മിയില്‍നിന്നു ശേഖരിച്ച സ്രവ സാംപിള്‍ പരിശോധന നടത്തി. നായയുടെ കടി കൈവിരലുകള്‍ക്കേറ്റതിനാല്‍ വളരെ വേഗത്തില്‍ വൈറസ് തലച്ചോറിലെത്താന്‍ ഇടയാക്കിയതായും ഉന്നതതലയോഗം വിലയിരുത്തി. പേവിഷബാധ പ്രതിരോധിക്കാന്‍ ആശുപത്രിയില്‍ സ്വീകരിച്ചു വരുന്ന ചികിത്സാ രീതികളും മരണ നിരക്കും പ്രതിപാദിക്കുന്ന വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് അയച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
കോയമ്പത്തൂരില്‍ ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിനിയായ പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാര്‍ക്കര സുഗുണന്റെ മകള്‍ ശ്രീലക്ഷ്മിയാണ് (19) പേവിഷ ബാധയേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചത്. വളരെ അപൂര്‍വമായി സംഭവിക്കാവുന്ന ദുരന്തമാണ് ശ്രീലക്ഷ്മിയുടെ കാര്യത്തിലുണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Post Your Comments