അബുദാബി: വ്യവസായ മേഖല ശക്തിപ്പെടുത്താൻ ആറ് മേഖലകളിൽ 1000 കോടി ദിർഹം നിക്ഷേപിക്കാൻ അബുദാബി. ഫാർമസ്യൂട്ടിക്കൽസ്, ഫുഡ്, കെമിക്കൽസ്, റോബട്ടിക്സ്, ഇലക്ട്രോണിക്സ്, ഗതാഗതം തുടങ്ങിയ മേഖലകൾക്കാണ് മുൻതൂക്കം നൽകുക. 2031 ഓടെ വിദേശ നിക്ഷേപം 17,200 കോടി ദിർഹമാക്കി ഉയർത്താൻ അബുദാബി ലക്ഷ്യമിടുന്നു.
Read Also: ‘ഹിന്ദുത്വ ഫാസിസത്തിന്റെ ഹീനമായ മുഖം ഒരിക്കൽക്കൂടി അനാവൃതമാവുകയാണ്’: വിമർശനവുമായി വി.ടി. ബൽറാം
അതേസമയം, കഴിഞ്ഞ 15 വർഷത്തിനിടെ 5100 കോടി ദിർഹത്തിലധികം നിക്ഷേപം നടത്തിയതായി അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അൽ ഷൊറാഫ അറിയിച്ചു. പുതിയ നീക്കത്തിലൂടെ 13,600 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments