വിഴിഞ്ഞം: വിഴിഞ്ഞം വില്ലേജ് ഓഫീസിൽ നിന്ന് ആറര ലക്ഷം രൂപയുടെ തിരിമറി നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ. ഫീൽഡ് അസിസ്റ്റന്റ് മാറനല്ലൂർ കോട്ടപ്പുറം പോപ്പുലർ ജംഗ്ഷൻ ശിവശക്തിയിൽ ബി.കെ.രതീഷി(43)നെയാണ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
2018 നവംബർ മുതൽ 2022 ഫെബ്രുവരിവരെയുള്ള കാലയളവിൽ വിഴിഞ്ഞം വില്ലേജിലെ 57 പേർ വിവിധ ഘട്ടങ്ങളിലായി കെട്ടിടനികുതിയിനത്തിൽ അടച്ച ആറര ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. റവന്യൂ വിഭാഗത്തിന്റെ ഇൻസ്പെക്ഷൻ ടീം വിഴിഞ്ഞം വില്ലേജ് ഓഫീസിൽ നടത്തിയ പരിശോധനയിലാണ് പണം തട്ടിപ്പ് കണ്ടെത്തിയത്.
Read Also : ‘നൂപുർ ശർമയെ അറസ്റ്റ് ചെയ്യണം, ബിജെപി എന്തിനവരെ സംരക്ഷിക്കുന്നു?’: അസദുദ്ദീൻ ഒവൈസി
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി പറഞ്ഞു. എസ്ഐമാരായ കെ.എൽ.സമ്പത്ത്, ജി.വിനോദ്, സിപിഒമാരായ സെൽവരാജ്, ഷൈജു ജോൺ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments