വോഡഫോൺ- ഐഡിയ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. ഇനി ഏതു ഗാനവും കോളർ ട്യൂണായി സെറ്റ് ചെയ്യാൻ സാധിക്കും. കൂടാതെ, എച്ച്ഡി നിലവാരത്തിലുള്ള ഗാനങ്ങൾ ആസ്വദിക്കാനുള്ള സൗകര്യവും ലഭിക്കും. പരസ്യങ്ങൾ ഇല്ലാതെ പാട്ടുകൾ ആസ്വദിക്കാൻ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത.
നിലവിൽ കോളർ ട്യൂൺ സബ്സ്ക്രൈബ് ചെയ്തിട്ടുള്ളവർക്ക് അധിക ചിലവില്ലാതെ തന്നെ പാട്ടുകൾ തിരഞ്ഞെടുക്കാൻ കഴിയും. പുതിയ ഉപയോക്താക്കൾക്ക് 69 രൂപയാണ് സബ്സ്ക്രിപ്ഷൻ ഫീസ് ഈടാക്കുന്നത്. കൂടാതെ, ഉപയോക്താക്കളുടെ അഭിരുചിക്കനുസരിച്ച് പത്തിലേറെ വിഭാഗങ്ങളിലായി 20 ലേറെ ഭാഷകളിൽ പാട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: കോൺഗ്രസ് തന്നെയാണ് എ.കെ.ജി സെന്റർ ആക്രമണത്തിന് പിന്നിൽ: നിലപാടിലുറച്ച് ഇ.പി
പരിധിയില്ലാതെ ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ പ്രതിമാസം 49 രൂപയാണ് നൽകേണ്ടത്. ഈ ഫീച്ചർ മൂന്നുമാസത്തേക്ക് ലഭിക്കാൻ 99 രൂപ നൽകണം. കൂടാതെ, പ്രതിവർഷത്തേക്ക് 249 രൂപയാണ് ഈടാക്കുന്നത്.
Post Your Comments