ബെംഗളൂരു: മുസ്ളീം ന്യൂനപക്ഷ വിഭാഗത്തിന് പിന്തുണയുമായി കർണാടക കോൺഗ്രസ്. മുസ്ലീങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കര്‍ണാടകയിലെ ഏകപാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. മുസ്ലീങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഏകപാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ഇത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മതേതരത്വത്തോട് പ്രതിബദ്ധതയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മുസ്ലീം സമുദായത്തിന്റെ നിലനില്‍പ്പ് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മുസ്ലീങ്ങൾ ഈ രാജ്യത്തെ പൗരന്മാരാണ്. അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് ഇടപെടും. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ജോലിയില്‍ സംവരണം ഉറപ്പുവരുത്തും. മതേതരത്വത്തോട് പ്രതിബദ്ധതയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്’- സിദ്ധരാമയ്യ പറഞ്ഞു.
‘സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. നിയമസഭയിലും പുറത്തും കോണ്‍ഗ്രസാണ് ഈ നീക്കത്തിനെതിരെ പ്രതികരിച്ചത്. മതത്തിന്റെ പേരില്‍ യാതൊരു തരത്തിലുള്ള വിവേചനവും കോണ്‍ഗ്രസ് അനുവദിക്കില്ല. എല്ലാ മതത്തിലുള്ളവരുടെയും ക്ഷേമത്തിന് വേണ്ടിയാണ് തങ്ങളുടെ പ്രവര്‍ത്തനനം’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments