ഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ വിദേശ വിനിമയ ചട്ടലംഘന കേസ് ചുമത്തി ദില്ലി പോലീസ്. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തൽ, വിദ്വേഷം വളർത്തൽ എന്നീ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ സൈബർ കുറ്റം പോലീസ് ചുമത്തിയിരുന്നു. ഈ കുറ്റങ്ങൾക്ക് എല്ലാം കൃത്യമായ തെളിവ് പോലീസിന്റെ പക്കലുണ്ട്. എന്നാൽ, റിയാസ് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട് .
‘കിസി സേ ന കഹാ’ എന്ന ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്തതിനാണ് മാധ്യമപ്രവർത്തകനായ സുബൈറിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, ഇക്കാര്യം പോലീസിൽ എത്തിച്ചത് ഹനുമാൻ ഭക്ത് എന്ന വ്യക്തി വിവരങ്ങൾ ഇല്ലാത്ത ട്വിറ്റർ അക്കൗണ്ട് ആണ്. പിന്നീട്, സുബൈറിനെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം ട്വിറ്ററിൽ നിന്നും ഈ അക്കൗണ്ട് അപ്രത്യക്ഷമാവുകയും ചെയ്തു.
ഹനുമാൻ ഭക്ത് അക്കൗണ്ടിൽ @balajikijaiin എന്ന യൂസർ നെയിമിൽ ആണ് ഈ അക്കൗണ്ട് കാണപ്പെട്ടിരുന്നത്. 2020 കോടതി സംരക്ഷണം ലഭിച്ച ഒരു കേസിൽ ചെയ്യാനായി വിളിപ്പിച്ചിരുന്നുവെന്നും പിന്നാലെ അറസ്റ്റ് ചെയ്തുവെന്നും സഹസ്ഥാപകനായ പ്രതീക് സിൻഹ ആരോപിച്ചു .
Post Your Comments