Latest NewsKeralaNews

ജേക്കബ് തോമസിന്റെ ആത്മകഥയ്ക്കെതിരെ ചീഫ് സെക്രട്ടറി : 14 ഇടങ്ങളില്‍ ചട്ടലംഘനമാകുന്ന പരാമര്‍ശങ്ങളെന്ന് റിപ്പോര്‍ട്ട്‌

തിരുവനന്തപുരം : പ്രകാശനത്തിന് മുമ്പുതന്നെ ഏറെ വിവാദമായ ഡിജിപി ജേക്കബ് തോമസിന്റെ ‘ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തില്‍ 14 ഇടങ്ങളില്‍ ചട്ടലംഘനമുണ്ടെന്ന് പരാമര്‍ശങ്ങളെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്‌. കൂടുതല്‍ പരിശോധനയ്ക്കായി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പുസ്തകം എഴുതുന്നതിനെക്കുറിച്ച് ജേക്കബ് തോമസ് അറിയിച്ചിരുന്നു.

എന്നാല്‍ ഉളളടക്കം അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് അറിയിച്ചില്ലെന്നും മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നു. ഔദ്യോഗിക രഹസ്യനിയമം സര്‍വീസില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ ലംഘിച്ചെന്ന് കാട്ടിയായിരുന്നു പരാതി.

ഇതിനെ തുടര്‍ന്ന് പുസ്തക പ്രകാശന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിന്മാറിയിരുന്നു. ഇതിന് പിന്നാലെ ജേക്കബ് തോമസ് പുസ്തക പ്രകാശന ചടങ്ങ് ഉപേക്ഷിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കാട്ടി കോണ്‍ഗ്രസ് എംഎല്‍എ കെസി ജോസഫ് കത്ത് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button