കൊല്ലം: കേരളത്തില്‍ നിന്ന് ഗള്‍ഫ് രാഷ്ട്രങ്ങളിലേയ്ക്ക് മനുഷ്യക്കടത്ത് സജീവമാണെന്ന് റിപ്പോര്‍ട്ട്. ഒമാനിലേയ്ക്കും മനുഷ്യക്കടത്ത് നടന്നെന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത് എത്തിയതോടെയാണ് ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ജോലി തേടി വിദേശത്തേയ്ക്ക് പോയ അഞ്ചല്‍ സ്വദേശിനിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
Read Also:രണ്ടാം സ്ഥാനത്തു നിന്നും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഒല, വിൽപ്പനയ്ക്ക് മങ്ങലേറ്റു
ഒമാനിലെ ഏജന്റിന്റെ ഓഫീസിലാണ് കടത്തികൊണ്ടു പോയ സ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും ഇവരെ ക്രൂരമായാണ് മര്‍ദ്ദിക്കുന്നതെന്നും യുവതി പറയുന്നു.
അഞ്ചല്‍ സ്വദേശിയായ വീട്ടമ്മയുടെ വാക്കുകള്‍;
‘ഭര്‍ത്താവ് മരിച്ചതോടെ വീടിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നു. കുട്ടികളെ പഠിപ്പിക്കാനും ജീവിത ചെലവിനും വാങ്ങിയ കടം കൂടി കൂടി വന്നു. ഈ കടങ്ങളെല്ലാം വീട്ടാനാണ് ഗള്‍ഫില്‍ പോകാന്‍ തീരുമാനിക്കുന്നത്. ദുബായില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ആയുര്‍ സ്വദേശിയായ ഏജന്റ് 45,000 രൂപ ഞങ്ങളുടെ കൈയ്യില്‍ നിന്നും വാങ്ങുകയായിരുന്നു. പിന്നീട് വിദേശത്തെ ഏജന്‍സിയുടെ ഓഫീസിലെത്തിയപ്പോഴാണ് ഇതൊരു കെണിയാണെന്ന് ഞാന്‍ തിരിച്ചറിയുന്നത്’.
‘അവിടെ സ്ത്രീകളെ ജോലിക്കെടുക്കാന്‍ അറബികള്‍ വരും. സൗന്ദര്യമുള്ള സ്ത്രീകളെ ആദ്യം കൊണ്ടു പോകും. അങ്ങനെ ഒമാനിലെ ഒരു അറബി എത്തി വീട്ടിലെ ജോലിക്ക് കൂട്ടിക്കൊണ്ട് പോയി. രാപ്പകല്‍ രണ്ടു വീടുകളിലെ പണികള്‍ മുഴുവനെടുപ്പിച്ചു. അസുഖം വന്നിട്ട് ആശുപത്രിയില്‍ കൊണ്ടു പോകാനോ അവധി നല്‍കാനോ തയ്യാറായില്ല. കൂടാതെ മോശം പെരുമാറ്റവും’, യുവതി പറഞ്ഞു.
‘ഒടുവില്‍ നാട്ടിലെ ജനപ്രതിനിധികളുടേയും ഒമാനിലെ മലയാളി സംഘടനകളുടേയും സഹായത്തോടെ നാട്ടിലെത്തുകയായിരുന്നു’, യുവതി പറഞ്ഞു.
നിരവധി പേര്‍ ഏജന്‍സി ഓഫീസില്‍ കുടുങ്ങി കിടക്കുകയാണെന്ന് വീട്ടമ്മ പറയുന്നു. ഇവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് ഈ വീട്ടമ്മയുടെ അഭ്യര്‍ത്ഥന.
Post Your Comments