പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഒലയുടെ വിൽപ്പനയ്ക്ക് മങ്ങലേൽക്കുന്നു. ഇലക്ട്രിക് സ്കൂട്ടറുകളുടെ രജിസ്ട്രേഷനിൽ ഉണ്ടായ ഇടിവാണ് ഒലയെ പ്രതികൂലമായി ബാധിച്ചത്. ഇത്തവണ 5,753 സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ മാത്രമാണ് നടന്നത്. ഇതോടെ, രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ഒല നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ രജിസ്ട്രേഷനിൽ ഇത്തവണ 33 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അടുത്തിടെ ഒല ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിച്ച സംഭവങ്ങൾ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചു.
Also Read: അമിത വണ്ണം കുറയ്ക്കാൻ തേനും വെളുത്തുള്ളിയും
6,782 സ്കൂട്ടറുകൾ രജിസ്റ്റർ ചെയ്തതോടെ, പ്രമുഖ വാഹന നിർമ്മാതാക്കളായ കമ്പനിയായ ഒക്കിനാവോ ഒന്നാം സ്ഥാനം നിലനിർത്തി. ആംപിയർ കമ്പനിയുടെ രജിസ്ട്രേഷൻ 6,199 ആയി ഉയർന്നു. കൂടാതെ, ഹീറോ ഇലക്ട്രിക്, ഏതർ, റിവോൾട്ട് എന്നീ നിർമ്മാതാക്കളുടെ ഇലക്ട്രിക് സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ വർദ്ധിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ ആകെ ഇലക്ട്രിക് സ്കൂട്ടർ രജിസ്ട്രേഷൻ 32,680 ൽ നിന്നും 32,807 ആയി ഉയർന്നു.
Post Your Comments