Latest NewsIndia

‘നൂപുർ ശർമയെ അറസ്റ്റ് ചെയ്യണം, ബിജെപി എന്തിനവരെ സംരക്ഷിക്കുന്നു?’: അസദുദ്ദീൻ ഒവൈസി

ഡൽഹി: പ്രവാചകനിന്ദ നടത്തിയ കേസിൽ ബിജെപി ഔദ്യോഗിക വക്താവായിരുന്ന നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആൾ ഇന്ത്യ മജ്‌ലിസ് ഇ ഇതിഹാദുൽ മുസ്ലിമീൻ നേതാവായ അസദുദ്ദീൻ ഒവൈസി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് അദ്ദേഹം ഇപ്രകാരം ആവശ്യപ്പെട്ടത്.

‘പ്രവാചകനിന്ദ നടത്തിയ നൂപുർ ശർമയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഔദ്യോഗിക വക്താവ് ആയിരുന്നതിനാൽ ബിജെപിയുടെ സംരക്ഷണം അവർക്കുണ്ട്. പാർട്ടി എന്തിനാണ് അവരെ സംരക്ഷിക്കുന്നത്? അവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. രാജ്യത്തിന്റെ ഐക്യത്തിനായി ഇതിൽ പ്രധാനമന്ത്രി ഇടപെടണം.’ ഒവൈസി വ്യക്തമാക്കി.

നൂപുർ ശർമ്മക്കെതിരെ കേസെടുത്തതല്ലാതെ ഡൽഹി പോലീസ് ഇതുവരെ അവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഇന്നലെ സുപ്രീം കോടതിയും രൂക്ഷമായി വിമർശിച്ചിരുന്നു. പാർട്ടിയുടെ സ്ഥാനത്തിരുന്നു കൊണ്ട് പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നും, രാജ്യത്ത് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും അവരാണ് ഉത്തരവാദിയെന്നും സുപ്രീം കോടതി അവധിക്കാല ബഞ്ച് കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button