Latest NewsNewsIndiaBusiness

മാരുതി സുസുക്കി: ആഭ്യന്തര വിൽപ്പനയിൽ 1.28 ശതമാനം വളർച്ച

രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കളാണ് മാരുതി സുസുക്കി

മാരുതി സുസുക്കിയുടെ കയറ്റുമതി കുതിച്ചുയർന്നു. ജൂൺ മാസത്തെ കണക്കുകൾ പ്രകാരം, 5.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ, വിൽപ്പന 1,55,857 യൂണിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ 1,47,368 യൂണിറ്റായിരുന്നു വിൽപ്പന. രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കളാണ് മാരുതി സുസുക്കി.

കമ്പനിയുടെ ആഭ്യന്തര വിൽപ്പനയിലും കുതിച്ചുചാട്ടം ഉണ്ടായി. ജൂൺ മാസത്തിൽ കമ്പനിയുടെ ആഭ്യന്തര വിൽപ്പന 1.28 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ, ആഭ്യന്തര വിൽപ്പന 1,32,024 യൂണിറ്റിൽ എത്തി. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ 1,30,348 യൂണിറ്റായിരുന്നു ആഭ്യന്തര വിൽപ്പന.

Also Read: കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണ് വരളാതിരിക്കാൻ ചെയ്യേണ്ടത്

ഇഗ്നിസ്, ബലേനോ, ഡിസയർ തുടങ്ങിയ മോഡലുകളുടെ വിൽപ്പനയും ഉയർന്നിട്ടുണ്ട്. അതേസമയം, ബ്രെസ്സ, എർട്ടിഗ ഉൾപ്പെടെയുള്ള യൂട്ടിലിറ്റി വാഹന വിൽപ്പനയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button