മറ്റെങ്ങും നോക്കാതെ ഏറെ നേരം കംപ്യൂട്ടറില്‍ നോക്കി ഇരിക്കുമ്പോൾ കണ്ണുകള്‍ വരളാനിടയാവുന്നു. എസിയില്‍ കൂടുതല്‍ നേരം ഇരിക്കുന്നതും മറ്റൊരു കാരണം. ഇടയ്ക്ക് ഇമ ചിമ്മിയില്ലെങ്കിലാണ് ഇങ്ങനെ സംഭവിക്കുക. കാരണം ഇത് അടഞ്ഞു തുറക്കുമ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്.
അതിനാൽ, ഓഫീസിൽ കമ്പ്യൂട്ടറിന് മുന്നിൽ സ്ഥിരമായി ജോലി ചെയ്യുന്നവർ കണ്ണിന് സുഖകരമാവും വിധം ഇടയ്ക്ക് സീറ്റില്‍ നിന്നും എഴുന്നേറ്റ് നടക്കുക മോണിറ്ററില്‍ ആന്റിഗ്ലെയര്‍ സ്‌ക്രീന്‍ വെയ്ക്കുവാൻ ശ്രമിക്കുക. ഇടയ്ക്കിടയ്ക്ക് തണുത്ത വെള്ളത്തിൽ കണ്ണുകള്‍ നന്നായി കഴുകുക.
Read Also : ‘ഹിന്ദു ആകാൻ ബലാത്സംഗം ചെയ്യുന്നവരെ പോലും ആരാധിക്കണം’: വിവാദ പ്രസ്താവനയുമായി യൂട്യൂബർ ഷാസിയ നുസാർ
അതോടൊപ്പം തന്നെ കംപ്യൂട്ടറും ടിവിയും ഉപയോഗിക്കുമ്പോള്‍ മുറിയില്‍ നല്ല ലൈറ്റ് ഉണ്ടായിരിക്കണം. ലൈറ്റ് ഓഫ് ചെയ്തിട്ട് ടിവി കാണുന്നത് കണ്ണിന് നല്ലതല്ല. സ്‌ക്രീനില്‍ മാറി മാറി വരുന്ന തിളക്കമുള്ള വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബ്ബലമാക്കും. ഇത് കണ്ണിന് അസ്വസ്ഥത ഉണ്ടാക്കുവാൻ കാരണമാകുന്നു.
Post Your Comments