ErnakulamLatest NewsKeralaNattuvarthaNews

കോട്ടൺ ചൂതാട്ടം : ഏഴുപേർ അറസ്റ്റിൽ

ഇടക്കൊച്ചി പുത്തൻപുരക്കൽ വീട്ടിൽ ഷഫീഖ്, ഇടക്കൊച്ചി തെക്കുംമുറി വീട്ടിൽ സുനീർ, ഇടക്കൊച്ചി അക്വിനാസ് കോളജിനു സമീപം ചെമ്പിട്ടവീട്ടിൽ അഷ്കർ, കടേഭാഗം കളത്തിപറമ്പ് വീട്ടിൽ ഹബീബ്, പാണാവള്ളി പള്ളിക്കടവ് വീട്ടിൽ മുഹമ്മദ് ഇർഫാൻ, ഇടക്കൊച്ചി ബംഗ്ലാവ് പറമ്പിൽ ഷിനാസ്, ഇടക്കൊച്ചി തേവൻചേരി പറമ്പിൽ മുബാറക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

പള്ളുരുത്തി: കോട്ടൺ ചൂതാട്ടം നടത്തിയ ഏഴുപേർ അറസ്റ്റിൽ. ഇടക്കൊച്ചി പുത്തൻപുരക്കൽ വീട്ടിൽ ഷഫീഖ്, ഇടക്കൊച്ചി തെക്കുംമുറി വീട്ടിൽ സുനീർ, ഇടക്കൊച്ചി അക്വിനാസ് കോളജിനു സമീപം ചെമ്പിട്ടവീട്ടിൽ അഷ്കർ, കടേഭാഗം കളത്തിപറമ്പ് വീട്ടിൽ ഹബീബ്, പാണാവള്ളി പള്ളിക്കടവ് വീട്ടിൽ മുഹമ്മദ് ഇർഫാൻ, ഇടക്കൊച്ചി ബംഗ്ലാവ് പറമ്പിൽ ഷിനാസ്, ഇടക്കൊച്ചി തേവൻചേരി പറമ്പിൽ മുബാറക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി അസി.പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥിന്‍റെ നേതൃത്വത്തിൽ പള്ളുരുത്തി എസ്.ഐമാരായ പി.പി. ജസ്റ്റിൻ, സെബാസ്റ്റ്യൻ പി. ചാക്കോ, കെ.എസ്. ജോർജ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

Read Also : മണിപ്പൂരിലെ മണ്ണിടിച്ചിൽ: മരണസംഖ്യ 20 ആയി, കാണാതായത് 44 പേരെ

പള്ളുരുത്തി കള്ളുഷാപ് റോഡിലെ സ്വകാര്യ ലോഡ്ജും പരിസരങ്ങളും കേന്ദ്രീകരിച്ച് പണം വെച്ചുള്ള ചീട്ടുകളിയും കോട്ടൺ കളിയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇവരിൽ നിന്ന് അരലക്ഷത്തോളം രൂപയും ആറ് മോട്ടോർ ബൈക്കും കളിക്ക് ഉപയോഗിക്കുന്ന ചീട്ടുകളും പിടിച്ചെടുത്തു.

മട്ടാഞ്ചേരി അസി.കമീഷണറുടെ സ്പെഷൽ ടീം അംഗങ്ങളായ എസ്.ഐ മധുസൂദനൻ, എഡ്വിൻ റോസ്, കെ.എ. അനീഷ്, പ്രശാന്ത്, പ്രശോഭ്, ബിബിൻ, പ്രജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Post Your Comments


Back to top button