തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒട്ടേറെ സാമ്പത്തിക ബാധ്യതയിൽ വലയുമ്പോഴാണ് മണിക്കുട്ടന്റെ തട്ടുകടയ്ക്ക് പഞ്ചായത്തിന്റെ ഫുഡ് ആൻഡ് സേഫ്റ്റി കഴിഞ്ഞ ദിവസം അരലക്ഷം രൂപ പിഴ ചുമത്തിയത്. പിന്നാലെയാണ് ആറ്റിങ്ങലിൽ കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
read also: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ
ചാത്തമ്പറ കടയിൽ വീട്ടിൽ മണിക്കുട്ടൻ (46), ഭാര്യ സന്ധ്യ (36), മക്കളായ അജീഷ് (19) അമേയ(13), മാതൃസഹോദരി ദേവകി (85) എന്നിവരാണ് മരിച്ചത്. നാലു പേരെ വീട്ടിനുള്ളിൽ തറയിൽ മരിച്ചനിലയിലും മണിക്കുട്ടനെ തൂങ്ങി മരിച്ചനിലയിലമാണ് കണ്ടെത്തിയത്. മണിക്കുട്ടൻ ഒഴികെയുള്ളവർ വിഷം ഉള്ളിൽ ചെന്നാണ് മരിച്ചത്.
മറ്റുള്ളവർക്ക് വിഷം നൽകിയ ശേഷം മണിക്കുട്ടൻ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് സൂചന. മണിക്കുട്ടൻ തട്ടുകട നടത്തിയിരുന്നു. കടയിലെ ജീവനക്കാരൻ ശനിയാഴ്ച രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
Post Your Comments