ThiruvananthapuramKeralaNattuvarthaLatest NewsNews

ബ​സി​ല്‍ പെ​ണ്‍കു​ട്ടി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം : യുവാവ് അറസ്റ്റിൽ

പ​ന​ച്ച​മൂ​ട് വെ​ട്ടു​ക്കു​ഴി മേ​ക്കും​ക​ര പു​ത്ത​ന്‍വീ​ട്ടി​ല്‍ എ​ബി​ന്‍ രാ​ജ് (30) ആ​ണ് അറസ്റ്റിലാ​യ​ത്

വെ​ള്ള​റ​ട: ബ​സി​ല്‍ പെ​ണ്‍കു​ട്ടി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് പൊലീസ്​ പി​ടി​യി​ൽ. പ​ന​ച്ച​മൂ​ട് വെ​ട്ടു​ക്കു​ഴി മേ​ക്കും​ക​ര പു​ത്ത​ന്‍വീ​ട്ടി​ല്‍ എ​ബി​ന്‍ രാ​ജ് (30) ആ​ണ് അറസ്റ്റിലാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30ന് ​കാ​ര​ക്കോ​ണ​ത്താ​ണ് സം​ഭ​വം. വെ​ള്ള​റ​ട​യി​ല്‍ നി​ന്ന്​ ക​ളി​യി​ക്കാ​വി​ള​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ല്‍ ക​യ​റി​യ ഇ​യാ​ള്‍ പെ​ണ്‍കു​ട്ടി​യു​ടെ സ​മീ​പ​ത്തു​ ചെ​ന്ന് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ര്‍ന്ന്, ബ​സ് നി​ര്‍ത്തു​ക​യും വെ​ള്ള​റ​ട പൊ​ലീ​സി​ല്‍ വിവരം അ​റി​യി​ക്കു​ക​യും ചെ​യ്തു.

Read Also : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കിച്ചണ്‍ ബിന്‍ വാങ്ങിയതില്‍ 39 ലക്ഷത്തിന്റെ അഴിമതിയെന്ന് ആരോപണം

സ​ബ് ഇ​ന്‍സ്പ​ക്ട​ര്‍ ആ​ന്‍റ​ണി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മെ​ത്തി​യാ​ണ് എ​ബി​ന്‍ രാ​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തിയിൽ ഹാജരാക്കിയ ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button