MalappuramLatest NewsKeralaNattuvarthaNews

ടിപ്പർ ലോറിയുടെ ടയർ പൊട്ടിത്തെറിച്ച് ഓട്ടോ ടാക്സിക്ക് കേടുപാട്

പാലാട് സ്വദേശിയുടെ ഓട്ടോ ടാക്സി ഓവർ ടേക്ക് ചെയ്യവെയാണ് എടവണ്ണയിൽ നിന്ന് എം സാന്‍റുമായി ദേവാലയിലേക്ക് പോവുകയായിരുന്ന ലോറിയുടെ ടയർ പൊട്ടിത്തെറിച്ചത്

എടക്കര: ഓവർടേക്ക് ചെയ്യവെ ടിപ്പർ ലോറിയുടെ ടയർ പൊട്ടിത്തെറിച്ച് ഓട്ടോ ടാക്സിക്ക് കേടുപാട് സംഭവിച്ചു. പാലാട് സ്വദേശിയുടെ ഓട്ടോ ടാക്സി ഓവർ ടേക്ക് ചെയ്യവെയാണ് എടവണ്ണയിൽ നിന്ന് എം സാന്‍റുമായി ദേവാലയിലേക്ക് പോവുകയായിരുന്ന ലോറിയുടെ ടയർ പൊട്ടിത്തെറിച്ചത്.

Read Also : കേരളത്തിന്റെ പൊലീസ് സംവിധാനം സമ്പൂർണ്ണ പരാജയം: മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി.മുരളീധരൻ

എടക്കര ടൗണിൽ സ്റ്റേഷൻ പടിക്ക് സമീപത്ത് വ്യാഴാഴ്ച ഉച്ചക്ക് ഒന്നേമുക്കാലോടെയായിരുന്നു സംഭവം. വൻശബ്ദത്തോടെയുള്ള പൊട്ടിത്തെറിയിൽ ടയറിൽ നിന്നുള്ള വായു മർദമേറ്റാണ് ഓട്ടോ ടാക്സിക്ക് കേടുപാട് സംഭവിച്ചത്.

ഓട്ടോ ഡ്രൈവറും സ്ത്രീയും കുഞ്ഞും ഉൾപ്പെടെയുള്ളവർ അപകടം കൂടാതെ രക്ഷപ്പെട്ടു. ഇതേ തുടർന്ന്, അന്തർസംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button