പാരിപ്പള്ളി: പെട്രോള്‍ പമ്പിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ നിന്ന് രണ്ട് ബാറ്ററികള്‍ മോഷണം പോയതായി പരാതി. ചാത്തന്നൂര്‍ സ്വദേശിയായ രാജേഷിന്റെ ടോറസ് ലോറിയില്‍ നിന്നാണ് 14,500 വിലയുള്ള ബാറ്ററികള്‍ മോഷ്ടിച്ചത്.
കൊല്ലം-തിരുവനന്തപുരം ദേശീയപാതയില്‍ പാരിപ്പള്ളി മുക്കടയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രാവിലെ വണ്ടിയെടുക്കാനെത്തിയ ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ടാകാതെ വരികയും തുടര്‍ന്ന്, പരിശോധിക്കുകയും ചെയ്തപ്പോഴാണ് ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന്, പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരു മാസത്തിനിടെ, പതിനഞ്ചിലധികം ബാറ്ററികളാണ് ഇത്തരത്തില്‍ കല്ലമ്പലം-പാരിപ്പള്ളി മേഖലയിലെ വാഹനങ്ങളില്‍ നിന്ന് മോഷണം പോയത്.
Read Also : ഹിജാബ് നിരോധനം: ആർ.എസ്.എസ് ഓഫീസുകൾക്ക് ബോംബ് ഭീഷണി മുഴക്കി രാജ് മുഹമ്മദ്, യു.പി എ.ടി.എസിന്റെ റിപ്പോർട്ട്
രാത്രികാലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം പതിവാകുകയും ബാറ്ററി മോഷ്ടാക്കളെ പിടികൂടണമെന്ന ആവശ്യം ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്നലെ പാരിപ്പള്ളിയില്‍ നിന്നും വീണ്ടും ടോറസ് ലോറിയില്‍ നിന്ന് രണ്ട് ബാറ്ററികള്‍ കൂടി മോഷ്ടിച്ചത്. സംഭവത്തിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്താന്‍ പൊലീസിന്റെ ഊര്‍ജിത ഇടപെടല്‍ ഉണ്ടാകണമെന്ന് വാഹനഉടമകള്‍ ആവശ്യപ്പെട്ടു.
Post Your Comments