
പാലക്കാട്: വാല്‍പ്പാറയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പെരുമ്പാവൂര്‍ ഐരാപുരം സ്വദേശി പിജി സന്തോഷ് കുമാറാണ് മരിച്ചത്.
അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ പരിക്കേറ്റ ഇരുവരേയും വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്തോഷ് കുമാർ മരിക്കുകയായിരുന്നു.
Read Also : ആദ്യ ഘട്ടത്തിൽ 5,000 പേർക്ക് തൊഴിൽ, ടിസിഎസ് ഡിജിറ്റൽ ഹബ്ബ് ഉടൻ യാഥാർത്ഥ്യമാകും
മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments