ഡൽഹി: ഭാരതീയ ജനതാ പാർട്ടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പണവും മസിൽ പവറും ഉപയോഗിച്ച് ബിജെപി താഴെയിറക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിച്ചത്.
കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആണ് ഇങ്ങനെയൊരു ആരോപണവുമായി രംഗത്ത് വന്നത്. ‘പണത്തിന്റെയും മസിൽ പവർ ഇന്ത്യയും നഗ്നമായ പ്രദർശനമാണ് ബിജെപി നടത്തുന്നത്. 2014 മുതൽ, ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ വലിച്ചു താഴെയിടുകയാണ് ബിജെപി ചെയ്യുന്നത്. അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവർ മടിക്കുന്നില്ല’ ജയറാം രമേശ് ആരോപിച്ചു.
മഹാവികാസ് അഘാഡി സഖ്യം വീണ പശ്ചാത്തലത്തിലായിരുന്നു ജയറാമിന്റെ പരാമർശം. നേരിട്ടോ, അല്ലെങ്കിൽ പരോക്ഷമായോ അധികാരത്തെ നിയന്ത്രിക്കാതെ ബിജെപിക്ക് വിശ്രമമില്ല. മഹാരാഷ്ട്ര ഭരണകൂടത്തിന് സംഭവിച്ചത് ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു.
Post Your Comments