
പ്രാഥമിക ഓഹരി വിൽപ്പനയിൽ ആദ്യ ചുവടുറപ്പിച്ച് ബി റൈറ്റ് റിയൽ എസ്റ്റേറ്റ്. ബി റൈറ്റിന്റെ ആദ്യ പ്രാഥമിക ഓഹരി വിൽപ്പന ഇന്നാണ് ആരംഭിച്ചത്. 44.36 കോടി രൂപയുടെ ഐപിഒ ആണ് നടത്തുന്നത്.
ഓരോ ഓഹരിക്കും 10 രൂപയാണ് മുഖവിലയായി നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ, പ്രൈസ് ബ്രാൻഡ് 153 രൂപയാണ്. ഒരു ലോട്ടിൽ പരമാവധി 800 ഓഹരികൾ ഉൾപ്പെടുത്തിയതിനാൽ, നിക്ഷേപകൻ ഏറ്റവും ചുരുങ്ങിയത് 1,22,400 രൂപയെങ്കിലും നിക്ഷേപിക്കണം. ജൂലൈ അഞ്ചുവരെയാണ് സബ്സ്ക്രിപ്ഷനായി തുറന്നിട്ടുള്ളത്.
Also Read: പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവം : യുവതി മരിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ
ബി റൈറ്റ് റിയൽ എസ്റ്റേറ്റിന്റെ ഐപിഒ രജിസ്ട്രാറായി പൂർവ ഷെയർജിസ്ട്രി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെയാണ് നിയമിച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 28,99,200 പുതിയ ഓഹരികൾ ഐപിഒ യിലൂടെ ഇഷ്യു ചെയ്യും. ജൂലൈ 8ന് ആയിരിക്കും ഐപിഒ അലോട്ട്മെന്റ് നടത്തുക. ബി റൈറ്റ് റിയൽ എസ്റ്റേറ്റ് 2008 ലാണ് സ്ഥാപിതമായത്. കൺസ്ട്രക്ഷൻ, ഫിനാൻസ്, ലിസിംഗ് ഡിവിഷൻ ഇങ്ങനെയാണ് ബി റൈറ്റ് റിയൽ എസ്റ്റേറ്റിന്റെ പ്രധാന പ്രവർത്തന മേഖലകൾ.
Post Your Comments