AlappuzhaKeralaNattuvarthaLatest NewsNews

‘തലവെട്ടി ചെങ്കൊടി കെട്ടും’: പ്രകോപന മുദ്രാവാക്യവുമായി സി.പി.എം

ആലപ്പുഴ: നഗരത്തിൽ പ്രകോപന മുദ്രാവാക്യം ഉയർത്തി സി.പി.എം. എ.കെ.ജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് അമ്പലപ്പുഴയിൽ എച്ച്. സലാം എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളി ഉയർന്നത്.

‘ഇരുളിൻ മറയെ കൂട്ടുപിടിച്ച്

പ്രസ്ഥാനത്തിനു നേരെ വന്നാൽ

അക്കൈ വെട്ടും അക്കാൽ വെട്ടും

അത്തല വെട്ടി ചെങ്കൊടി കെട്ടും…’

ഇങ്ങനെ പോകുന്നു മുദ്രാവാക്യം വിളി. പ്രകടനത്തിന്റെ വീഡിയോ എച്ച്. സലാം തന്റെ ഫേസ്‌ബുക്കിൽ ലൈവ് ആയി പോസ്റ്റ് ചെയ്തിട്ടുമുണ്ട്. എ.കെ.ജി സെന്‍ററിന് നേരെ അക്രമം നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള യു.ഡി.എഫ് കുതന്ത്രങ്ങളിൽ യാതൊരു കാരണവശാലും പാർട്ടിയെ സ്നേഹിക്കുന്നവര്‍ കുടുങ്ങിപ്പോകരുത് എന്ന് രാവിലെ ഫേസ്‌ബുക്കിൽ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ്, പ്രകോപനപരമായ മുദ്രാവാക്യം അദ്ദേഹം തന്നെ ഉയർത്തുന്നത്.

അതേസമയം, എ.കെ.ജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയാതായി അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button