അജ്മൽ ബിസ്മിയിൽ ഓപ്പൺ ബോക്സ് സെയിൽ ആരംഭിച്ചു. ലോകോത്തര ബ്രാൻഡുകൾക്ക് വമ്പൻ വിലക്കിഴിവാണ് സെയിലിൽ ഒരുക്കിയിട്ടുള്ളത്. പ്രമുഖ റീട്ടെയിൽ ഗ്രൂപ്പാണ് അജ്മൽ ബിസ്മി.
ഓപ്പൺ ബോക്സ് സെയിലിൽ ഏകദേശം നൂറിലധികം ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. സോണി, എൽജി, സാംസംഗ്, വേൾപൂൾ, ഗോദ്റേജ്, ഇംപെക്സ്, ലോയിഡ്, ഐഎഫ്ബി തുടങ്ങിയവയാണ് സെയിലിനെത്തുന്ന പ്രമുഖ ബ്രാൻഡുകൾ. ഏതാണ്ട് ആയിരത്തിലധികം ഉൽപ്പന്നങ്ങൾക്കാണ് വിലക്കിഴിവ് പ്രഖ്യാപിച്ചത്. ഉൽപ്പന്നങ്ങൾ 50 ശതമാനമോ, അതിലധികമോ വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കും.
Also Read: വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ദോഷം, സ്വർണത്തിന്റെ ഇ-വേ ബില്ലിനെതിരെ വ്യാപാരികൾ രംഗത്ത്
കിച്ചൻ അപ്ലയൻസിന് വിലക്കിഴിവും കൂടാതെ, വാറൻഡിയും നൽകുന്നുണ്ട്. ടിവി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, മിക്സർ ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയ കിച്ചൻ അപ്ലയൻസുകൾക്കാണ് വമ്പിച്ച വിലക്കുറവ് നൽകിയിട്ടുള്ളത്.
Post Your Comments