![](/wp-content/uploads/2022/07/whatsapp-image-2022-07-01-at-4.59.38-pm-560x416-1.jpg)
വയനാട്: വനമഹോത്സവ വാരാചരണത്തിന്റെ ഭാഗമായി വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കീഴില്‍ സുല്‍ത്താന്‍ ബത്തേരി സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ചിലെ കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വനമഹോത്സവം സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഷജ്ന കരീം മുഖ്യ പ്രഭാഷണം നടത്തി. വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോസ് മാത്യു, വാര്‍ഡ് മെമ്പര്‍ സിന്ധു സാബു, പ്രിന്‍സിപ്പാള്‍ കെ.ആര്‍ ജയരാജ്, സി.കെ. രാഘവന്‍ മെമ്മോറിയല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് മാനേജര്‍ കെ.ആര്‍ ജയറാം, വൈസ് പ്രിന്‍സിപ്പാള്‍ ടി.ആര്‍ സുരേഷ്, ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അബ്ദുല്‍ സമദ്, എസ്.പി.സി ഇന്‍ ചാര്‍ജ്ജ് പ്രവീണ്‍ ജേക്കബ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ആര്‍. ഗൗരി, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.
Post Your Comments