കൊച്ചി: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍. സാമൂഹികാഘാത പഠനത്തിന്റെ പേരിൽ കെ റെയിൽ എന്നെഴുതിയ വലിയ കല്ലുകൾ ഇടുന്നതിനെ കഴിഞ്ഞ തവണയും ഹൈക്കോടതി വിമർശിച്ചിരുന്നു.
കല്ലിടലിന്റെ പേരിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായതും കോടതി ചോദ്യം അന്ന് ചോദ്യം ചെയ്തു.
എന്നാൽ, സാമൂഹികാഘാത പഠനവുമായി മുന്നോട്ടു പോകുന്നതിൽ തടസ്സമില്ലെന്നാണ് കോടതി ഇതുവരെ സ്വീകരിച്ചിട്ടുള്ള നിലപാട്.
അതേസമയം, സാമൂഹികാഘാത പഠനത്തിനടക്കം അനുമതി നൽകിയിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. പദ്ധതിയുടെ സർവ്വെയ്‌ക്ക് കേന്ദ്രാനുമതിയില്ലെന്ന വിശദീകരണത്തിൽ കോടതി വ്യക്തത തേടിയിട്ടുണ്ട്.
ഡി.പി.ആർ തയ്യാറാക്കുന്നതിന് മാത്രമാണ് തത്വത്തിൽ അനുമതി നൽകിയതെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്.
Post Your Comments