കൊച്ചി: സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 360 രൂപ കൂടി 48,640 രൂപയായി സ്വര്‍ണ വില ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 6,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 45 രൂപയാണ് കൂടിയത്. കേരളത്തില്‍ ഇതുവരെയുള്ളതില്‍ എറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് 5 ന് പവന് 560 രൂപ വര്‍ധിച്ച് 47,560 രൂപയില്‍ എത്തിയിരുന്നു. മാര്‍ച്ച് 9 ന് ഈ റെക്കോർഡ് വീണ്ടും തിരുത്തി സ്വർണവില വീണ്ടും ഉയർന്നു.
പവന് 400 രൂപ വര്‍ധിച്ച് 48,600 രൂപയില്‍ എത്തി. വില കുറഞ്ഞിട്ട് സ്വർണം വാങ്ങാം എന്നു കരുതിയിരുന്നവരെയും വിവാഹ ആവശ്യത്തിനായി സ്വർണം വാങ്ങാനിരിക്കുന്നവരെയും വില വർദ്ധന ആശങ്കയില്‍ ആക്കുന്നുണ്ട്. ഇനിയും വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വില വര്‍ധിച്ചതോടെ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ കുറഞ്ഞെങ്കിലും പഴയ സ്വര്‍ണ്ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്.
പഴയ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. പവന് 47000 രൂപ കിട്ടാന്‍ സാധ്യതയുണ്ട്. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണം സ്വീകരിക്കുക എന്ന് ജ്വല്ലറി വ്യാപാരികള്‍ പറഞ്ഞു. അതേസമയം, വരും ദിവസങ്ങളിലും സ്വര്‍ണ വില വര്‍ധിക്കാനാണ് സാധ്യത. ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണ വില കൂടിയിട്ടുണ്ട്. ഔണ്‍സിന് 2162 ഡോളറാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ വില. ഡോളര്‍ സൂചിക അല്‍പ്പം കയറി 103.71ലെത്തി. സൂചിക ഉയര്‍ന്നാല്‍ സ്വര്‍ണവില കുറഞ്ഞേക്കും.
Post Your Comments