Latest NewsInternational

‘2014 മുതൽ റഷ്യയുമായി ഏറ്റുമുട്ടാൻ തയ്യാറെടുക്കുകയാണ്’: പ്രഖ്യാപനവുമായി നാറ്റോ

ബെൽജിയം: റഷ്യയുമായി ഏറ്റുമുട്ടാൻ ദീർഘകാലത്തെ തയ്യാറെടുപ്പുകൾ നടത്തുന്നതായി വെളിപ്പെടുത്തി സൈനിക സഖ്യമായ നാറ്റോ. 2014 മുതൽ ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണെന്നാണ് നാറ്റോ നേതൃത്വം വ്യക്തമാക്കിയത്.

നാറ്റോ സെക്രട്ടറി ജനറലായ ജെൻസ് സ്റ്റോൾട്ടെൻബർഗ് ആണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. മാഡ്രിഡിൽ, രാഷ്ട്രങ്ങളുമായുള്ള ഒരു കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2014 മുതൽ റഷ്യയുമായി ഒരു ഏറ്റുമുട്ടൽ മുന്നിൽ കണ്ടുകൊണ്ടാണ് നാറ്റോ സഖ്യം പ്രവർത്തിക്കുന്നതെന്നും, ഒരു മുൻകരുതലെന്ന നിലയിൽ കിഴക്കൻ യൂറോപ്പിൽ വിന്യസിച്ചിരുന്ന സൈനിക ട്രൂപ്പുകളുടെ എണ്ണം വർധിപ്പിച്ചുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

ഏറ്റുമുട്ടൽ മുന്നിൽക്കണ്ടു കൊണ്ട് സൈനിക ബജറ്റ് വർദ്ധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. യൂറോപ്യൻ അംഗരാഷ്ട്രങ്ങളും കാനഡയും, 2014 മുതൽ ഓരോ വർഷവും 1.2% തൊട്ട് 5.9% വരെ പ്രതിരോധ ചെലവ് വർധിപ്പിച്ചതായും ജെൻസ് സ്റ്റോൾട്ടെൻബർഗ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ബുധനാഴ്ച മുതൽ, നാറ്റോ അംഗങ്ങൾ നടപ്പിലാക്കിയ പുതിയ സൈനിക നയതന്ത്രം ഏറെ ചർച്ചയായ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button