തൃശ്ശൂർ: ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ ആചരിക്കും. വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ ഇടപ്പെടണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ നടത്തുന്നത്.
പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂര്‍ക്കര, ആറ്റൂര്‍, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂര്‍ എന്നീ വില്ലേജുകളെ ഇന്നത്തെ ഹര്‍ത്താല്‍ ബാധിക്കും. 1 കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന സുപ്രീം കോടതി നിര്‍ദ്ദേശം പീച്ചി, വാഴാനി, ചിമ്മിനി തുടങ്ങി വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന് കിടക്കുന്ന വില്ലേജുകളിലെ ജനങ്ങളെയാകെ ബാധിക്കും. ഇത് സർക്കാരിന് മുൻപിൽ പലവട്ടം അവതരിപ്പിച്ചെങ്കിലും പരിഹാരം ലഭിച്ചില്ല. തുടർന്നാണ് ഇതിനു പരിഹാരം വേണമെന്നാവശ്യപ്പെട്ട് ഹർത്താൽ നടത്താൻ എല്‍ഡിഎഫ് തീരുമാനിച്ചത്.
അതേസമയം, ബഫര്‍സോണ്‍ വിഷത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകിട്ട് നാലിന് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്.
Post Your Comments