ഇൻഡോർ വൈ-ഫൈ ക്യാമറകൾ പുറത്തിറക്കി എസ്‌വിസ്. പുതിയ മോഡലായ സി1ഐസി-ബി മോഡലാണ് അവതരിപ്പിച്ചത്. വീടിനുള്ളിൽ എവിടെ വേണമെങ്കിലും സ്ഥാപിക്കാൻ കഴിയുന്നതാണ് സി1ഐസി-ബി ക്യാമറകൾ. പ്രമുഖ ഹോം സെക്യൂരിറ്റി ബ്രാൻഡാണ് എസ്‌വിസ്.
അലക്സ, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയുടെ കമാൻഡുകൾക്ക് അനുസൃതമായി ഈ ക്യാമറകൾക്ക് പ്രവർത്തിക്കാൻ കഴിയും. കൂടാതെ, കുറഞ്ഞ പ്രകാശത്തിൽ മികച്ച ദൃശ്യങ്ങൾ പകർത്താനും നൈറ്റ് വിഷനെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. ഫ്ലാഗ്ഷിപ്പ് മോഡൽ ഫുൾ എച്ച്ഡിയിൽ പുറത്തിറക്കിയതിനാൽ ഏകദേശം 12 മീറ്ററിലധികം ദൂരമുള്ള ദൃശ്യങ്ങൾ പകർത്താൻ കഴിയും.
Also Read: ഉദയ്പൂര്‍ കൊലപാതകം: പ്രതികള്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടോ? വ്യക്തത വരുത്തി എൻ.ഐ.എ
H.265 വീഡിയോ കംപ്രഷൻ സാങ്കേതിക വിദ്യയാണ് ഈ വൈ-ഫൈ ക്യാമറകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. സൈലന്റ്, ഷോർട്ട് ബീപ്പ്, സൈറൺ എന്നിങ്ങനെ മൂന്നുതരം ഓഡിയോ അലർട്ടുകളാണ് നൽകിയിട്ടുള്ളത്. ചലനങ്ങൾ തിരിച്ചറിയുമ്പോഴാണ് ഇത്തരത്തിലുളള പ്രൈവറ്റ് മോഡ് അലർട്ടുകൾ പുറപ്പെടുവിക്കുന്നത്.
Post Your Comments