Latest NewsKeralaIndiaNewsBusiness

എസിഐ സർവേ റിപ്പോർട്ട്: ഉയർന്ന സ്കോർ കരസ്ഥമാക്കി സിയാൽ

ആഗോളതലത്തിൽ വിമാനത്താവള പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലാണ്

നെടുമ്പാശ്ശേരി: യാത്രക്കാരുടെ സംതൃപ്തി സർവേയിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കി സിയാൽ. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലാണ് (എസിഐ) സർവേ നടത്തിയത്. സർവേ റിപ്പോർട്ടുകൾ പ്രകാരം, ഏറ്റവും ഉയർന്ന സ്കോറാണ് സിയാലിന് ലഭിച്ചത്. അഞ്ചിൽ 4.99 ആണ് സിയാലിന്റെ സ്കോർ നില. ആഗോളതലത്തിൽ വിമാനത്താവള പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലാണ്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരികയും പോകുകയും ചെയ്യുന്ന യാത്രക്കാരുടെ സംതൃപ്തി സർവേയിലാണ് ചരിത്രത്തിലെ ഉയർന്ന റാങ്കുമായി സിയാൽ മുന്നിട്ടു നിൽക്കുന്നത്. കൂടാതെ, കഴിഞ്ഞ 23 വർഷത്തെ ഏറ്റവും ഉയർന്ന സ്കോറാണ് ഇത്തവണ വിമാനത്താവളത്തിന് ലഭിച്ചത്.

Also Read: നിർമ്മാതാവ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു: ആരോപണവുമായി നടി

പ്രധാനമായും അഞ്ച് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സർവേയിൽ റാങ്ക് നിർണയം നടത്തിയത്. എയർപോർട്ട് ശുചിത്വം, സുരക്ഷാ സംവിധാനങ്ങൾ, വാഷറൂം/ ടോയ്‌ലറ്റ് ലഭ്യത, ഗേറ്റ് ഏരിയകളിലെ വിശ്രമ സൗകര്യം എന്നിവയാണ് മാനദണ്ഡങ്ങളായി പരിഗണിച്ചത്. 2022 ന്റെ ആദ്യ പാദത്തിലാണ് സർവേ സംഘടിപ്പിച്ചത്. കൂടാതെ, അന്താരാഷ്ട്രതലത്തിൽ മൊത്തം 244 എയർപോർട്ടുകളിലാണ് എസിഐ സർവേ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button