മുംബൈ: മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്, ബാല് ശിവ് എന്ന സീരിയലിലെ പാർവതിയായി അഭിനയിക്കുന്ന നടി ശിവ്യ പതാനിയ. അവസരങ്ങൾക്ക് വേണ്ടി നിർമ്മാതാവ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായി വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ശിവ്യ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
ഹംസഫർ എന്ന ഷോയുടെ സംപ്രേക്ഷണം മുടങ്ങിയതോടെ എട്ട് മാസത്തോളം ജോലിയില്ലായിരുന്നുവെന്നും തന്റെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടമായിരുന്നു ഇതെന്നും ശിവ്യ പറയുന്നു. ‘ഇതിനിടയിലാണ് മുംബൈയിലെ സാന്താക്രൂസിൽ ഒരു ഓഡിഷന് വിളി വരുന്നത്. വളരെ ചെറിയ മുറിയിലേക്ക് നിർമ്മാതാവെന്നു പറഞ്ഞയാൾ എന്നെ വിളിപ്പിച്ചു. പ്രശസ്തനായ ഒരു നടനോടൊപ്പം പരസ്യം ചെയ്യണമെങ്കിൽ വിട്ടു വീഴ്ച്ച ചെയ്യേണ്ടിവരുമെന്ന് അയാൾ പറഞ്ഞു.
അനുമതിയില്ലാതെ ഹജ് നിർവ്വഹിക്കാനെത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി അറേബ്യ
എന്നാൽ, ഇക്കാര്യം പറയുമ്പോൾ അയാൾ ലാപ്ടോപ്പിൽ ഹനുമാൻ ചാലിസ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത രസകരമായ അനുഭവമാണ് ഇത്. എനിക്ക് ചിരിവന്നു.. ചിരിച്ചുകൊണ്ട് ഞാൻ അയാളോട് ചോദിച്ചു, നിങ്ങൾക്ക് നാണമില്ലേ? ഭജന കേട്ടുകൊണ്ട് നിങ്ങൾ എന്താണ് പറയുന്നത്?
അതേസമയം, നിർമ്മാതാവ് എന്ന് സ്വയം പരിചയപ്പെടുത്തിയയാൾ വ്യാജനാണെന്ന് വർഷങ്ങൾക്ക് ശേഷമാണ് താൻ അറിഞ്ഞതെന്നും ശിവ്യ പറയുന്നു. ഇൻഡസ്ട്രിയിലെ സുഹൃത്തുക്കളോട് അയാളിൽ നിന്നും നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതായും അയാളുടെ കെണിയിൽ ആളുകൾ വീഴരുതെന്ന് എല്ലാവരോടും ഉപദേശിച്ചതായും ശിവ്യ പറഞ്ഞു.
Post Your Comments