ഹൈദരാബാദ്: ഉദ്ധവ് താക്കറെയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്‌ലിമിൻ പാർട്ടി. ഔറംഗബാദിന്റെ പേര് മാറ്റിയത് ഉദ്ധവ് താക്കറെയുടെ തരംതാണ രാഷ്ട്രീയമാണെന്ന് പാർട്ടി ആരോപിച്ചു.
അധികാരം നഷ്ടപ്പെട്ടതു കൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊരു നടപടിയെടുത്തതെന്നും, നിലവാരം കുറഞ്ഞ രാഷ്ട്രീയക്കളിയുടെ ഒന്നാംതരം ഉദാഹരണമാണ് ഇതെന്നും പാർട്ടിയുടെ പാർലമെന്റ് അംഗമായ ഇംതിയാസ് ജലീൽ ചൂണ്ടിക്കാട്ടി. സ്ഥലപ്പേര് അങ്ങനെ എളുപ്പത്തിൽ മാറ്റിയിട്ട് കാര്യമില്ലെന്നും, ജനങ്ങൾ നിശ്ചയിക്കുന്ന അവരുടെ മനസ്സിൽ പതിഞ്ഞ പേര് മാത്രമേ നിലനിൽക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ശിവസേന മേധാവിയായ ഉദ്ധവ് താക്കറെ ബുധനാഴ്ച രാത്രി മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജി വച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ 40 എംഎൽഎമാർ പിന്തുണ പിൻവലിച്ചതിനെ തുടർന്നായിരുന്നു ഇത്. ഗുവാഹത്തിയിലേയ്ക്ക് താമസം മാറ്റിയ എംഎൽഎമാർ, കൃത്യമായ പദ്ധതിയോടു കൂടിയാണ് ഇക്കാര്യം നടപ്പിലാക്കിയത്. രാജിവെക്കുന്ന തൊട്ടു മുൻപായിരുന്നു ഔറംഗാബാദിന്റെ പേരു മാറ്റാനുള്ള തീരുമാനം മഹാരാഷ്ട്ര ക്യാബിനറ്റ് അംഗീകരിച്ചത്.
Post Your Comments