ന്യൂഡല്‍ഹി: ഔറംഗാബാദിന്റെ പേര് ഛത്രപതി സാംബാജി നഗര്‍ എന്നാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ സുപ്രീംകോടതി ഇടപെടേണ്ട കാര്യമില്ലെന്നും നഗരത്തിന്റെയും റോഡിന്റെയും പേരിടലും മാറ്റലുമൊക്കെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ ജോലിയാണെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് ജെ.ബി. പാര്‍ദിവാലയുമടങ്ങിയ ബെഞ്ച് ആണ് മുഹമ്മദ് ഹിഷാം ഉസ്മാനിയും മറ്റുള്ളവരും നല്‍കിയ പൊതുതാല്‍പര്യ ഹർജി തള്ളിയത്. 2020 മാര്‍ച്ച് നാലിനാണ് ഔറംഗാബാദ് ഡിവിഷനല്‍ കമീഷണര്‍ ഔറംഗാബാദിന്റെ പേര് ഛത്രപതി സാംബാജി നഗര്‍ എന്നാക്കി മാറ്റി ഉത്തരവിറക്കിയത്.
Post Your Comments