കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ ലൈംഗീക പീഡന പരാതിയിൽ പിന്നീട് പ്രതികരിക്കാമെന്ന് നടൻ പൃഥ്വിരാജ്. ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കണമെന്ന് പറഞ്ഞ് കലി തുള്ളിയ പോരാട്ട വീര്യം ഇപ്പോൾ കാണുന്നില്ലല്ലോയെന്ന് പൃഥ്വിയോട് സോഷ്യൽ മീഡിയ. വിജയ് ബാബു വിഷയത്തിൽ പിന്നീട് പ്രതികരിക്കുമെന്നും, ഇപ്പോൾ വന്നത് സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നും പൃഥ്വി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
‘സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള വേദിയിൽ ചർച്ച സിനിമ തന്നേ ആകട്ടെ. അതിനപ്പുറം മറ്റു വിഷയങ്ങൾ ചോദിച്ചും പറഞ്ഞും വിവാദമാക്കി ആ സിനിമയെക്കുറിച്ച് സംസാരിക്കാനുള്ള സമയം നഷ്ടപ്പെടുത്തുന്നതിനോട് യോജിപ്പില്ല’, പൃഥ്വിരാജ് പറഞ്ഞു.
Also Read:ഷമ്മി തിലകൻ നാട്ടുകാർക്ക് ശല്യം: ഗണേഷ് കുമാറിന് മറുപടിയുമായി ഷമ്മി തിലകൻ
അതേസമയം, ദിലീപ് കേസിൽ ഈ ക്ഷമ കണ്ടില്ലല്ലോയെന്ന് ചിലർ ചോദിക്കുന്നു. വിജയ് ബാബു ഒരു നിർമ്മാതാവും കൂടി ആണ്, ആവേശം മൂത്ത് എന്തെങ്കിലും പറഞ്ഞാൽ നാളെ അത് കോടാലി ആവും എന്ന് ഉറപ്പുള്ളത് കൊണ്ടാകും പൃഥ്വി മറുപടി പറയാത്തതെന്ന വിമർശനവും ഉയരുന്നുണ്ട്. വിനായകന് ഒരു നീതി പൃഥ്വിക്ക് മറ്റൊരു നീതി, ഇത് ഇവിടുത്തെ ഏർപ്പാടാണെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. മുൻപ് തനിക്കെതിരെ ഇയർന്ന മീ ടൂ ആരോപണത്തിൽ വിനായകൻ മാധ്യമപ്രവർത്തകരുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇത് ഏറെ വിവാദമായിരുന്നു.
Post Your Comments