തിരുവനന്തപുരം: ബി.ജെ.പിയെ സന്തോഷിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫീസ് അടിച്ച് തകര്‍ത്തത് പിണറായി വിജയന്റെ അറിവോടെയെന്ന് വീണ്ടും ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇപ്പോൾ സോണിയ ഗാന്ധിയെ കൂടി ആക്ഷേപിക്കാന്‍ ശ്രമിക്കുകയാണ് പിണറായി വിജയനെന്നും, യെച്ചൂരി അടക്കമുള്ള നേതാക്കള്‍ കലാപ ബാധിതരെ കാണാമെന്ന വാക്ക് ലംഘിച്ച് അഹമ്മദാബാദില്‍ നിന്ന് മുങ്ങിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Also Read:കാസ്റ്റ് അയൺ പാത്രത്തിൽ പാചകം ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
‘സ്വര്‍ണ്ണക്കടത്ത് ആക്ഷേപങ്ങളില്‍ ഒന്നിനു പോലും മുഖ്യമന്ത്രിക്ക് മറുപടി ഇല്ല. ആരോപണത്തെ വര്‍ഗീയ വല്‍കരിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ സഭയില്‍ ശ്രമിച്ചത്. ആറന്‍മുള കണ്ണാടിക്ക് എന്തിനാണ് ഡിപ്ലോമാറ്റിക് പരിരക്ഷ. ബാഗ് മറന്ന് പോയില്ലെന്ന് എന്തിന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. എന്നാല്‍ മറന്നുപോയ ബാഗ് കോണ്‍സുല്‍ ജനറല്‍ വഴി കൊടുത്തയച്ചെന്ന് ശിവശങ്കര്‍ പറയുന്നു. കസ്റ്റംസിന് കൊടുത്ത മൊഴിയും പുറത്ത് വന്നിട്ടുണ്ട്. എന്നിട്ടും മറുപടിയില്‍ വ്യക്തതയില്ല’, അദ്ദേഹം വ്യക്തമാക്കി.
‘ശിവശങ്കറിന് എല്ലാ സംരക്ഷണവും നല്‍കുന്നു. വിജിലന്‍സ് ഡയറക്ടറുടെ പങ്കിനെ കുറിച്ചോ ഡയറക്ടറെ മാറ്റിയതിനെ കുറിച്ചോ മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആക്ഷേപം ഉന്നയിച്ച ഷാജ് കിരണിനെ അറസ്റ്റ് ചെയ്യാത്തതെന്തെ? മകള്‍ക്കെതിരായ പരാമര്‍ശങ്ങളോട് മുഖ്യമന്ത്രി ക്ഷോഭിച്ച് പ്രതികരിച്ചു. എന്നാല്‍ ഒട്ടും ക്ഷോഭിക്കാതെ മാത്യു കുഴല്‍നാടന്‍ അതിന് തെളിവ് നല്‍കി. ഇനി മുഖ്യമന്ത്രി മറുപടി പറയണം’, വി.ഡി സതീശന്‍ കൂട്ടിച്ചേർത്തു.
Post Your Comments