ThrissurNattuvarthaLatest NewsKeralaNews

ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മമാരുടെ മാല കവർന്നു

നാട്ടിക ചേർക്കരയിലും തളിക്കുളം കച്ചേരിപ്പടിയിലും ആണ് മോഷണം നടന്നത്

തൃശൂർ: ബൈക്കിലെത്തിയ രണ്ടംഗ സംഘം രണ്ട് വീട്ടമ്മമാരുടെ മാല കവർന്നു. നാട്ടിക ചേർക്കരയിലും തളിക്കുളം കച്ചേരിപ്പടിയിലും ആണ് മോഷണം നടന്നത്. നാട്ടിക ചേർക്കരയിൽ നിന്ന് ദേശീയപാതയിലേക്കുള്ള ഇടറോഡിൽ ഇന്നലെ രാവിലെ ആറരയോടെയാണ് ആദ്യ മാല പൊട്ടിക്കൽ നടന്നത്. ചേർക്കര സ്വദേശി സുമാനയുടെ മാല പിന്നിൽ നിന്ന് ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിക്കുകയായിരുന്നു.

Read Also : നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ഗുരുതര പരിക്ക്

നഷ്ടപ്പെട്ട മാല മുക്ക്പണ്ടം ആയിരുന്നു. ഇതിന് പിന്നാലെയാണ് തളിക്കുളം കച്ചേരിപ്പടിയിൽ സൂപ്പർ മാർക്കറ്റിൽ അതിക്രമിച്ചു കയറിയ രണ്ടംഗ സംഘം കടയുടമ ഷാഹിദയുടെ മൂന്നുപവന്റെ മാല പൊട്ടിച്ചെടുത്തത്.

രണ്ട് സംഭവങ്ങളിലും ഒരേ സംഘമാണെന്നാണ് കരുതുന്നത്. പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വാടാനപ്പള്ളി, വലപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button