Latest NewsNewsIndia

കനയ്യ ലാലിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത് ആയിരക്കണക്കിന് ജനങ്ങള്‍

ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ തടിച്ചുകൂടിയത്

ജയ്പൂര്‍: ഉദയ്പൂരില്‍ ഭീകരവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ കനയ്യ ലാലിന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ തടിച്ചുകൂടിയത്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന വര്‍ഗീയവാദത്തിനും ഭീകരതയ്ക്കുമെതിരെ ഇവര്‍ പ്രതിഷേധിച്ചു.

ജയ് ശ്രീറാം വിളികള്‍ മുഴക്കിക്കൊണ്ടാണ് കനയ്യ ലാലിന്റെ വിലാപയാത്ര നടന്നത്. പ്രക്ഷോഭത്തിന് സാദ്ധ്യതയുള്ളതിനാല്‍ പ്രദേശത്ത് കൂടുതല്‍ പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. കനയ്യയുടെ വീട്ടില്‍ നിന്ന് ആരംഭിച്ച വിലാപ യാത്രയില്‍ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന മുദ്രാവാക്യങ്ങളും ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റേയും പോലീസിന്റേയും വീഴ്ചയാണ് ഇയാളുടെ മരണത്തിന് ഇടയാക്കിയത് എന്നാണ് കുടുംബം ആരോപിക്കുന്നത്. രാജസ്ഥാന്‍ സര്‍ക്കാര്‍ കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നെങ്കില്‍ പട്ടാപ്പകല്‍ നടന്ന നിഷ്ഠൂരമായ കൊലപാതകം ഒഴിവാക്കാമായിരുന്നെന്നും ഇവര്‍ പറയുന്നു.

 

മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചുകൊണ്ട് പോസ്റ്റിട്ടതിനാണ് ഇയാളെ പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള വീഡിയോ പങ്കുവെയ്ക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. കേസില്‍ ഇതുവരെ 5 പേര്‍ പിടിയിലായിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button