KeralaLatest NewsNewsLife Style

തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ ഈ ഗുണങ്ങൾ

 

ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോ​ഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നൽകാൻ കഴിയില്ല എന്ന കാര്യം പലർക്കും അറിയില്ല. എന്നാൽ, തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മുഖത്തെ എണ്ണമയം കുറയ്ക്കാൻ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് നല്ലതാണ്. രാത്രിയിലെ ഉറക്കക്ഷീണം അകറ്റാനും കണ്ണിന് നല്ല ഉന്മേഷം ലഭിക്കാനും ഇത് സഹായിക്കും. മുഖത്തെ സുഷിരങ്ങൾ ചെറുതാകാൻ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് സഹായിക്കും.

ചർമ്മത്തിലെ ദൃഢത നിലനിർത്താനും ചർമ്മം തൂങ്ങാതിരിക്കാനും തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് നല്ലതാണ്. യുവത്വം നിലനിർത്താനും ഇത് ഗുണം ചെയ്യും.

വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റാനും തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് നല്ലതാണ്. നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ മുഖത്തിനു നിറം കൂടിയ പോലെ തോന്നാം. ഇതുപോലെ തന്നെ, ഐസ് ക്യൂബുകൾ മുഖത്ത് ഉരസിയാലും ചർമ്മം തിളങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button