KollamNattuvarthaLatest NewsKeralaNews

മ​ക​ളു​ടെ സം​സ്കാ​ര ചടങ്ങി​നി​ടെ കു​ഴ​ഞ്ഞ് വീണ് അ​മ്മ മ​രി​ച്ചു

നെ​ടു​വ​ത്തൂ​ർ കു​റു​മ്പാ​ലൂ​ർ ഭൂ​ത​കു​ഴി അ​ശ്വ​തി ഭ​വ​നി​ൽ അ​ശ്വ​തി (27) അ​സു​ഖം ബാ​ധി​ച്ചു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​ക്കെയാണ് മ​ര​ണ​പ്പെ​ട്ടത്

കൊ​ട്ടാ​ര​ക്ക​ര: മ​ക​ളു​ടെ സം​സ്കാ​ര ചടങ്ങ് ന​ട​ക്കു​ന്ന​തി​നി​ടെ അ​മ്മ കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സമാണ് നെ​ടു​വ​ത്തൂ​ർ കു​റു​മ്പാ​ലൂ​ർ ഭൂ​ത​കു​ഴി അ​ശ്വ​തി ഭ​വ​നി​ൽ അ​ശ്വ​തി (27) അ​സു​ഖം ബാ​ധി​ച്ചു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​ക്കെ മ​ര​ണ​പ്പെ​ട്ടത്. തുടർന്ന്, ഇ​ന്ന​ലെ അ​ശ്വ​തി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ന്നു വ​ര​വേ അ​മ്മ ഗീ​ത(48) കു​ഴ​ഞ്ഞു വീ​ണു മ​രിക്കു​കയാ​യി​രു​ന്നു.

Read Also : വീ​ട്ടു​വ​ള​പ്പി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റും ഇ​രു​ച​ക്ര​വാ​ഹ​ന​വും ക​ത്തി​ച്ചു

ഇ​നി കു​ടും​ബ​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത് ഗീ​ത​യു​ടെ ഭ​ർ​ത്താ​വ് മോ​ഹ​ന​ൻ മാ​ത്ര​മാ​ണ്. ഇ​വ​രു​ടെ ഇ​ള​യ​മ​ക​ൻ അ​രു​ൺ പ​ത്താം വ​യ​സി​ൽ അ​ടു​ത്തു​ള്ള പാ​റ​കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് സ​ഹോ​ദ​രി അ​ശ്വ​തി​ക്കു സു​ഖ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് മാ​റു​ക​യും നി​ര​ന്ത​രം ചി​കി​ത്സ ന​ട​ത്തി വ​രി​ക​യും ചെ​യ്ത​ത്. അ​തി​നി​ട​യ്ക്കാ​ണ് അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും ദാ​രു​ണാ​ന്ത്യം.

രാ​വി​ലെ 11 ഓ​ടെ അ​ശ്വ​തി​യു​ടെ മൃതദേഹം അ​ട​ക്കം ചെ​യ്ത​തി​നു സ​മീ​പ​മാ​യി ത​ന്നെ അ​മ്മ ഗീ​ത​യെയും സം​സ്ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button