KottayamKeralaNattuvarthaLatest NewsNews

കുപ്രസിദ്ധ ഗുണ്ടാനേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

വെള്ളാവൂര്‍ കുന്നുംഭാഗം കിഴക്കേകര വീട്ടിൽ രമേശ് കുമാറിനെയാണ് കാപ്പാ ചുമത്തി അറസ്റ്റ് ചെയ്തത്

കോട്ടയം: ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവിനെ കരുതൽ തടങ്കലിലാക്കി. വെള്ളാവൂര്‍ കുന്നുംഭാഗം കിഴക്കേകര വീട്ടിൽ രമേശ് കുമാറിനെയാണ് കാപ്പാ ചുമത്തി അറസ്റ്റ് ചെയ്തത്.

കൊലപാതകശ്രമം, കവർച്ച, ക്വട്ടേഷൻ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

Read Also : ഡിജിറ്റൽ ബിസിനസിൽ വളർച്ച ലക്ഷ്യമിട്ട് വോഡഫോൺ- ഐഡിയ

മണിമല, കറുകച്ചാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അതിക്രമിച്ചു കയറി വസ്തുവകകൾ നശിപ്പിക്കുക, ദേഹോപദ്രവമേൽപ്പിക്കുക, കൂട്ടായ കവർച്ച, കൊലപാതകശ്രമം എന്നീ കുറ്റകൃത്യങ്ങളിൽ പ്രതിയായ രമേശ് കുമാറിനെതിരെ കാഞ്ഞിരപ്പള്ളി, കണ്ണൂർ ജില്ലയിലെ കേളകം എന്നീ പൊലീസ് സ്റ്റേഷനുകളിൽ സ്ത്രീപീഡന കേസുകളും നിലവിലുണ്ട്.

പത്തനംതിട്ട ചിറ്റാർ സ്റ്റേഷനിലെ ദേഹോപദ്രവ കേസിലും മണിമല സ്റ്റേഷനിലെ നരഹത്യാശ്രമ കേസിലും റിമാൻഡിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. മണിമല പൊലീസ് അറസ്റ്റ് ചെയ്ത് രമേശ് കുമാറിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button