ThiruvananthapuramNattuvarthaLatest NewsKeralaNews

നയതന്ത്ര സ്വർണക്കടത്ത് കേസിൽ അന്വേഷണം തെളിയുന്നതുവരെ പ്രക്ഷോഭം തുടരും: വി.ഡി. സതീശന്‍

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ അന്വേഷണം തെളിയുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്ത്. യു.എ.ഇ യാത്രയില്‍ ബാഗേജ് മറന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കള്ളം പറഞ്ഞുവെന്നും നിയമസഭയിലെ ചര്‍ച്ചയില്‍ വര്‍ഗീയത പറഞ്ഞ് രക്ഷപ്പെടാനായിരുന്നു സര്‍ക്കാരിന്റെ ശ്രമമെന്നും സതീശൻ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ നിയമസഭയിലടക്കം സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ദുബായ് യാത്രയിൽ ബാഗേജ് മറന്നുവച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ കസ്റ്റംസിനു നൽകിയ മൊഴിയിൽ, മെമന്റോകൾ ഉൾപ്പെട്ട ബാഗ് മറന്നു വച്ച കാര്യം സമ്മതിക്കുന്നുണ്ട്.’ സതീശൻ വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിയുടെ ദുബായ് യാത്രയിൽ പ്രധാനപ്പെട്ട ഒരു ബാഗ് മറന്നു പോയതായും അത് ദുബായിലെത്തിക്കാൻ സഹായിക്കണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടതായും സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും കസ്റ്റംസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button