Latest NewsNewsIndiaBusiness

സർക്കാർ കമ്പനികൾക്ക് പിന്നാലെ ആഭ്യന്തര ക്രൂഡോയിൽ വിൽപ്പനയിലേക്ക് സ്വകാര്യ കമ്പനികളും

ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ക്രൂഡോയിൽ പൊതുവിപണിയിൽ വിറ്റഴിക്കാനുള്ള അനുമതിയാണ് സ്വകാര്യ കമ്പനികൾക്ക് കേന്ദ്രം നൽകിയത്

രാജ്യത്ത് ആഭ്യന്തര ക്രൂഡോയിൽ വിൽപ്പനയിൽ പുതിയ നീക്കങ്ങളുമായി കേന്ദ്ര സർക്കാർ.  ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ക്രൂഡോയിൽ പൊതുവിപണിയിൽ വിറ്റഴിക്കാനുള്ള അനുമതിയാണ് സ്വകാര്യ കമ്പനികൾക്ക് കേന്ദ്രം നൽകിയത്. ഇതോടെ, ക്രൂഡോയിൽ വിൽപ്പനയിൽ കൂടുതൽ നേട്ടം കൈവരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

നിലവിൽ ആഭ്യന്തര ക്രൂഡോയിൽ വിൽക്കാൻ സർക്കാർ കമ്പനികൾക്ക് മാത്രമാണ് അനുമതി ലഭിച്ചിരുന്നത്. പുതിയ ഉത്തരവ് പ്രകാരം, രാജ്യത്തെ സ്വകാര്യ കമ്പനികൾക്ക് കൂടി ക്രൂഡോയിൽ വിൽപ്പനയുടെ ഭാഗമാകാൻ സാധിക്കും. കൂടാതെ, രാജ്യത്ത് ക്രൂഡോയിലിന്റെ കയറ്റുമതി നിർത്തിവയ്ക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടുള്ളത്.

Also Read: പള്ളിയിൽ മോഷണം നടത്തിയ വ്യാപാരി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button