Latest NewsKeralaNews

ഉദയ്പൂര്‍ കൊലപാതകം താക്കീതെന്ന് പിണറായി വിജയന്‍

നാട് നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് മത തീവ്രവാദമാണ്, മത സാമുദായിക സംഘടനകള്‍ ഉദയ്പൂര്‍ കൊലപാതകത്തെ അപലപിക്കണം : പിണറായി വിജയന്‍

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഗീയ തീവ്രവാദത്തിന്റെ വളര്‍ച്ചയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം ശക്തികളുടെ വളര്‍ച്ചയുടെ താക്കീതാണ് ഉദയ്പൂര്‍ കൊലപാതകമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: ഉദയ്പൂർ കൊലപാതകം: പ്രതികളെ തൂക്കിലേറ്റണമെന്ന് മന്ത്രി പ്രതാപ് സിംഗ് ഖാചാരിയവാസ്

ചൊവ്വാഴ്ച സിപിഎമ്മും കൊലപാതകത്തെ അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മതസാമുദായിക സംഘടനകള്‍ ഈ സംഭവത്തെ അപലപിച്ചും വര്‍ഗീയതയെ വെല്ലുവിളിച്ചും സ്വരമുയര്‍ത്തണം. നാടിനെ വര്‍ഗീയശക്തികള്‍ക്ക് വലിച്ചെറിഞ്ഞു കൊടുക്കില്ലെന്നും ശാന്തിയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും നമുക്കു പ്രതിജ്ഞ ചെയ്യാമെന്നും പിണറായി പറഞ്ഞു.

അതേസമയം പോസ്റ്റിന് താഴെ നിരവധി കമന്റുകളിലൂടെ അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരത്തിലൊരു കുറിപ്പ് കൊണ്ട് മുഖ്യന്‍ ആരെയാണ് അനുകൂലിക്കുന്നത് തുടങ്ങി സര്‍ണ്ണക്കടത്ത് വിഷയവും വരെ കമന്റുകളില്‍ ഉണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button