മസ്‌കത്ത്: ഒമാനിലെ ചെറുകിട, ഇടത്തരം സംരംഭക മേഖലയിൽ രേഖപ്പെടുത്തിയത് 46.9 ശതമാനം വർദ്ധനവ്. 2022 മെയ് മാസം അവസാനം വരെ ഒമാൻ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസ് ഡവലപ്‌മെന്റ് അതോറിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 46.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2022 മെയ് വരെ 78089 ഇത്തരം സ്ഥാപനങ്ങളാണ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2021-ൽ ഇതേ കാലയളവിൽ 53166 സ്ഥാപനങ്ങളാണ് അതോറിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്തിരുന്നത്. മുസന്ദം ഗവർണറേറ്റിലാണ് 2022 മെയ് വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Post Your Comments